കഴിഞ്ഞ ചൊവ്വാഴ്ച ബാംഗ്ലൂരിൽ നിന്നും കാണാതായ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് (34) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂർ ബിടിഎം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണപ്പെടാൻ കാരണമെന്ന് പറയപ്പെടുന്നു. മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ ഉണ്ട്. പോലീസുകാരാണ് മൃതദേഹം അവിടെ എത്തിച്ചത്. ബാംഗ്ലൂർ കെ.എം.സി.സിയുടെ നേതാക്കൾ തുടർനടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ബാംഗ്ലൂരിൽ നിന്നും കാണാതായ ചെറുവാഞ്ചേരി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
News@Iritty
0
إرسال تعليق