വാഷിംഗ്ടണ്‍: ടൈറ്റന്‍ മുങ്ങിക്കപ്പലിന്റെ ഓക്‌സിജന്‍ സമയ പരിധി അവസാനിച്ചു. നാല് ദിവസമായി വലിയ തിരച്ചിലാണ് ടൈറ്റനെ കണ്ടെത്താനായി നടത്തുന്നത്. ആകെ 96 മണിക്കൂര്‍ മാത്രം ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ഈ അന്തര്‍വാഹിനിയില്‍ ഉള്ളത്. എന്നാല്‍ എവിടെയാണ് ഇവ ഉള്ളതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതേസമയം അന്തര്‍വാഹിനിയിലുള്ള അഞ്ച് പേരെയും കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും അസ്തമിച്ച് കൊണ്ടിരിക്കുകയാണ്. ഇ്ന്ന് രാവിലെയോടെ ഓക്‌സിജന്‍ തീരുമെന്ന്് നേരത്തെ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തിരച്ചില്‍ തുടരാന്‍ സംഘം തീരുമാനിക്കുകയായിരുന്നു.യുഎസ്-കനേഡിയന്‍ അധികൃതര്‍ ചേര്‍ന്നായിരുന്നു തിരച്ചിലിന് നേതൃത്വം നല്‍കിയത്.
ഫ്രഞ്ച് കപ്പലായ ലാ അറ്റ്‌ലാന്റെ അവരുടെ ആര്‍ഒവികള്‍ ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് ശ്രമിക്കുന്നത്. ഏകദേശം 7600 ചതുരശ്ര മൈല്‍ പരന്ന് കിടക്കുന്ന വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തിരച്ചില്‍ നടത്തുക ദുഷ്‌കരമാണ്. സമുദ്രത്തിന്റെ ആഴങ്ങളില്‍ ഇരുട്ടാണ്. ശക്തമായ തണുപ്പും ഇതോടൊപ്പമുണ്ട്. പ്രതികൂല സാഹചര്യത്തിലാണ് തിരച്ചില്‍ നടത്തുന്നത്. യാതൊന്നും സമുദ്രത്തിനടിയില്‍ കാണാന്‍ നമുക്ക് സാധിക്കില്ലെന്ന് ടൈറ്റാനിക് വിദഗ്ധന്‍ ടിം മാള്‍ട്ടിന്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു. അതേസമയം വേണ്ടത്ര സുരക്ഷയില്ലാതെയാണ് അന്തര്‍വാഹിനി യാത്ര തുടങ്ങിയതെന്ന ആരോപണവും ശക്തമാണ്.
إرسال تعليق