തൃശൂര്‍: ചാലക്കുടി അന്നനാട് മതിലിടിഞ്ഞ് വീണ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില്‍ ഇടിഞ്ഞ് വീണത്. വേണുവിന്റെ അച്ഛന്‍ ശങ്കരന്‍ മരിച്ചതിന്റെ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചടങ്ങിനെത്തിയവർക്കാണ് മതില്‍ ഇടിഞ്ഞ് വീണ് പരിക്കേറ്റത്. പരിക്കേറ്റവര ചാലക്കുടി താലൂക്ക് ആശുപത്രിയിലും സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മരണാനന്തര ചടങ്ങിനിടെ വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണു; 9 പേര്‍ക്ക് പരിക്ക്
News@Iritty
0
إرسال تعليق