മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനൊരുങ്ങി കേരള സര്‍ക്കാര്‍. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. ഇതിനായി 950 കോടി രൂപയാണ് ധനവകുപ്പ് വകയിരിത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക.ഇനി രണ്ടുമാസത്തെ തുക കൂടി നല്‍കാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഏപ്രില്‍ 4 ന് കുടിശ്ശികയുണ്ടായിരുന്ന 3400 രൂപ അനുവദിച്ചിരുന്നു.
ക്ഷേമപെന്‍ഷന്‍ ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യും; ലഭിക്കുന്നത് ഒരു മാസത്തെ തുക
News@Iritty
0
إرسال تعليق