മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണവേട്ട. 78 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍.
ഷാര്‍ജയില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട് സ്വദേശിനി ഷെറീനില്‍നിന്നുമാണ് കസ്റ്റംസ് 78.50 ലക്ഷം രൂപയുടെ 1320 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ഷെറീൻ കസ്റ്റംസിന്‍റെ ചെക്ക് ഇൻ പരിശോധനയിലാണ് കുടുങ്ങിയത്. ഇവര്‍ ധരിച്ച അടിവസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ മിശ്രിതം തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ വി.ബി. സുബ്രഹ്മണ്യൻ, സൂപ്രണ്ടുമാരായ ശ്രീവിദ്യ സുധീര്‍, കെ. ജിനേഷ്, ഇൻസ്‌പെക്ടര്‍മാരായ സുരേന്ദ്ര ജങ്കിദ്, വി. രാജീവ്, എം. സിലീഷ്, ഹെഡ് ഹവില്‍ദാര്‍ എം.വി. വത്സല, ഓഫീസ് ജീവനക്കാരായ ലിനേഷ്, എം. പ്രീഷ എന്നിവരുള്‍പ്പട്ട സംഘമാണ് സ്വര്‍ണം പിടികൂടിയത്.
إرسال تعليق