Join News @ Iritty Whats App Group

കേരള പപ്പടം ഇനി ഇന്റർനാഷണല്‍; 5.55 കോടിയുടെ ക്ലസ്റ്റർ വരുന്നു


തിരുവനന്തപുരം: കൊച്ചുവേളി പപ്പടം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം മന്ത്രി പി രാജീവ് നിർവഹിച്ചു. അടുത്തവർഷം ആദ്യത്തോടെ പപ്പടം ക്ലസ്റ്റർ കോമൺ ഫെസിലിറ്റീസ് സെന്റർ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പപ്പടം ക്ലസ്റ്റർ നിലവിൽ വരുന്നതോടെ ഉത്പാദന ചിലവ് കുറച്ച് ഗുണനിലവാരമുള്ള പപ്പടം കൂടുതലായി നിർമ്മിക്കാൻ കഴിയും. മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമ്മിക്കുന്നവ കേരള ബ്രാൻഡിൽ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫെസിലിറ്റീസ് സെന്റർ പോലുള്ളവ ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിന് പുത്തൻ ഉണർവ് നൽകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. പപ്പടം ക്ലസ്റ്ററിലുള്ള കോമൺ ഫെസിലിറ്റി സെന്റർ 5.552 കോടി രൂപ ചിലവിലാണ് സ്ഥാപിക്കുന്നത്. പ്രതിദിനം 24 ടണ്‍ ശേഷിയുള്ള ദാൽ മിൽ പ്ലാന്റ്, 24 ടൺ ശേഷിയുള്ള ഉഴുന്നു പൊടി നിർമ്മാണ പ്ലാന്റ്, നാല് ടൺ ശേഷിയുള്ള റൈസ് ക്ലീനിങ്, വാഷിംഗ് പ്ലാൻസ്, 4 ടൺ ശേഷിയിൽ അരിപ്പൊടി ഉത്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് കോമൺ ഫെസിലിറ്റി സെന്ററിൽ ഒരുക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group