Join News @ Iritty Whats App Group

മീൻ പിടിക്കാൻ കുളത്തിൽ വലയെറിഞ്ഞു; കുടുങ്ങിയത് 40 ലക്ഷം രൂപയുടെ 2000 രൂപാ നോട്ടുകൾ



കന്യാകുമാരി: നാഗർകോവിലിലെ കുളത്തിൽ നിന്ന് 40 ലക്ഷം രൂപ വരുന്ന കള്ള നോട്ടുകൾ കണ്ടെടുത്തു. നാഗർകോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തിൽ നിന്നാണ് ഇന്ന് രാവിലെ നോട്ടുകൾ കണ്ടെത്തിയത്. മീൻ പിടിക്കാൻ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്. കുളത്തിന്റെ ഒരു വശത്ത് കർഷകർ നെൽകൃഷി നടത്തി വരുന്നതിനാൽ വെമ്പനൂരിലുള്ള പെരിയ കുളത്തിൽ വെള്ളത്തിന്റെ അളവ് കുറവാണ്. അതിനാൽ ഒരുകൂട്ടം ആളുകൾ കുളത്തിൽ മീൻ പിടിക്കാനായി വല എറിഞ്ഞപ്പോഴാണ് വലയിൽ നോട്ട് കെട്ടുകൾ കുരുങ്ങിയത്.

പായൽ പിടിച്ച പ്ലാസ്റ്റിക് കവറിനുളളിലായിരുന്നു നോട്ട് കെട്ടുകൾ. 100 വീതമുള്ള 2000 രൂപയുടെ 20 കെട്ടുകളായി 40 ലക്ഷം രൂപയാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിണിയിൽ പൊലീസ് നോട്ടുകൾ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകൾ ആണെന്ന് മനസിലായത്. നിലവിൽ 2000 നോട്ടുകൾ കടകളിൽ ആരും വാങ്ങുന്നില്ല മറിച്ഛ് ബാങ്കിൽ കൊണ്ട് പോയി മാറ്റുന്ന സാഹചര്യം വന്നതിനാലാണ് വ്യാജ നോട്ടുകൾ കുളത്തിൽ ഉപേക്ഷിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group