Join News @ Iritty Whats App Group

കേരളത്തിലെ പാല്‍ വിപണിയിൽ കുതിക്കാനൊരുങ്ങി നന്ദിനി; 25 ഔട്ട്​ലെറ്റുകള്‍ കൂടി



മില്‍മയും സര്‍ക്കാരും കനത്ത എതിര്‍പ്പ് തുടരുന്നതിനിടയിലും കേരളത്തിലെ പാല്‍ വിപണിയില്‍ സജീവമാകാനൊരുങ്കി കര്‍ണ്ണാടകയുടെ നന്ദിനി. ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്​ലെറ്റുകള്‍ തുറക്കാനാണ് പരിപാടി. രണ്ടുവര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്​ലെറ്റുകള്‍ തുടങ്ങും. ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്ക് മാത്രമേ ഏജന്‍സി നല്‍കൂ എന്നാണ് നന്ദിനിയുടെ നിലപാട്. കേരളവുമായി ഒരു ഏറ്റുമുട്ടലിനില്ല. കുറവുള്ള രണ്ടര ലക്ഷം പാല്‍ വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും നന്ദിനി വിശദീകരിക്കുന്നു.

വരുന്ന ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് കുറഞ്ഞത് 25 ഔട്ട്​ലെറ്റുകള്‍ തുടങ്ങനാണ് നന്ദിനിയുടെ പദ്ധതി. മിക്ക ജില്ലയിലും രണ്ടെണ്ണമെങ്കിലും ഉണ്ടാകും. ജനസാന്ദ്രതയേറിയ ജില്ലയാണെങ്കില്‍ ഔട്ട്​ലറ്റുകള്‍ ഇനിയും കൂട്ടാനാണ് നന്ദിനിയുടെ തീരുമാനം. ഈ 25 ഔട്ട്​ലെറ്റുകള്‍ വഴി ദിവസേന 25,000 ലിറ്റര്‍ പാല്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ താലൂക്കിലും ഓരോ ഔട്ട്​ലെറ്റുകള്‍ വീതം ഉറപ്പാക്കും. നിലവില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട പന്തളം, മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി, തിരൂര്‍, ഇടുക്കി തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്​ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്​ലെറ്റുകള്‍ തുറക്കും. ഇതിനു പുറമേയാണ് 16 എണ്ണം കൂടി തുറക്കാനുള്ള തീരുമാനം.

മിൽമയേക്കാൾ വില കുറച്ചാണ് നന്ദിനി പാലും പാലുൽപന്നങ്ങളും കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

നേരത്തെ രാജ്യത്തെ പാൽവിപണന രംഗത്തെ ഒന്നാമൻമാരായ അമുലിനെ കർണാടകത്തിൽനിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതൽ സംസ്ഥാനങ്ങളിൽ ഔട്ട്ലെറ്റുൾ തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും നന്ദിനി ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. എന്നാൽ നന്ദിനിയുടെ കടന്നുവരവ് തമിഴ്നാടിനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group