കണ്ണൂര്‍: മോന്‍സണ്‍ മാവുങ്കലിന്റെ സാന്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23ന് ഹാജരാകണമെന്നാണ് ആവശ്യം. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് നാല് ദിവസം മുന്‍പ് സുധാകരന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അന്വേഷണ സംഘത്തിന് നാളെ കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. കേസില്‍ രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് യോഗം ചേരുന്നുണ്ട്.
കേസില്‍ ഒന്നാം പ്രതി മോന്‍സണ്‍ മാവുങ്കലാണ്. സുധാകരന്‍ രണ്ടാം പ്രതിയും ഐജി ലക്ഷ്മണ, ഡിഐജിയായിരുന്ന എസ്. സുരേന്ദ്രന്‍ നാലാം പ്രതിയുമാണ്. വഞ്ചനാക്കുറ്റമാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, കേസ് ചോദ്യം ചെയ്ത് സുധാകരന്‍ കോടതിയെ സമീപിച്ചേക്കുമെന്ന സൂചനയുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ട് മുന്‍കൂര്‍ ജാമ്യവും നേടാന്‍ ശ്രമം നടത്തും.
إرسال تعليق