Join News @ Iritty Whats App Group

മലബാറില്‍ ആദ്യ അലോട്ട്‌മെന്റില്‍ ഫുള്‍ എ പ്ലസുകാര്‍ക്ക് പോലും സീറ്റില്ല; സംസ്ഥാനത്ത് 2.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുറത്ത്


മലബാറില്‍ ആദ്യ അലോട്ട്‌മെന്റില്‍ ഫുള്‍ എ പ്ലസുകാര്‍ക്ക് പോലും സീറ്റില്ല; സംസ്ഥാനത്ത് 2.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുറത്ത്

കോഴിക്കോട്/കണ്ണൂര്‍: പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് വന്നപ്പോള്‍ എസ്.എസ്.എല്‍.സിക്ക് ഫുള്‍ എപ്ലസ് നേടിയവര്‍ക്കും മലബാര്‍ ജില്ലകളില്‍ സീറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോഴിക്കോട് ബാലുശ്ശേരിയിലേയും കണ്ണൂര്‍ താഴെചൊവ്വയിലേയും രണ്ട് വിദ്യാര്‍ത്ഥികളുടെ അനുഭവം പങ്കുവെക്കുന്നു. കഷ്ടപ്പെട്ട് ഉറക്കമൊഴിഞ്ഞ നേടിയ എ പ്ലസ് ആണെന്നും എന്നിട്ടും അപേക്ഷിച്ച ഒരു സ്‌കൂളില്‍ പോലും സീറ്റ് ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു. ഗ്രേസ് മാര്‍ക്ക് പോലും ഇല്ലാതെ നേടിയ ഫുള്‍ എ പ്ലസ് ആണ് ഇവരുടേത്. ഇവരെ പോലെ നിരവധി വിദ്യാര്‍ഥികളാണ് ഫുള്‍ എപ്ലസ് ഉണ്ടായിട്ടും ആദ്യ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ കിട്ടാതെ പുറത്തിരിക്കുന്നത്. പല വിദ്യാര്‍ഥികള്‍ക്കും ആഗ്രഹിച്ച കോഴ്‌സല്ല ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


അതേസമയം പ്ലസ് വണ്‍ ഏക ജാലകത്തില്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് 2.19 ലക്ഷം വിദ്യാര്‍ഥികളാണ് പുറത്തായത്. ഈവര്‍ഷം ലഭിച്ചത് 4,60,147 അപേക്ഷകളാണ്. 3,03,409 സീറ്റുകളില്‍ ആദ്യ അലോട്ട്‌മെന്റില്‍ 2,41,104 സീറ്റുകളാണ് പരിഗണിച്ചത്. ശേഷിക്കുന്ന 62305 സീറ്റുകള്‍ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിച്ചാലും കൂടുതല്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാന്‍ കാത്തിരിപ്പു തുടരണം. 1,50,154 ജനറല്‍ സീറ്റുകളിലേക്ക് മാത്രമാണ് പൂര്‍ണമായും അലോട്ട്‌മെന്റ് നടത്തിയത്. എന്നാല്‍ സംവരണ സീറ്റുകളിലെല്ലാം പല ജില്ലകളിലും ഒഴിഞ്ഞ് കിടക്കുകയാണ്.

പട്ടിക ജാതി വിഭാഗത്തില്‍ 44,416 സീറ്റില്‍ 32,427 സീറ്റുകളാണ് ഉള്‍പ്പെട്ടത്. 11,989 സീറ്റുകള്‍ ബാക്കിയുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍ 29,729 സീറ്റില്‍ 4165 എണ്ണം മാത്രമാണ് പ്രവേശനം നേടിയത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിഭാഗത്തില്‍ 7056 സീറ്റില്‍ 3434 എണ്ണം ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടു. 3622 എണ്ണം ബാക്കി. ഈഴവ, തിയ വിഭാഗത്തില്‍ 14029 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടത്തിയത്. 99 സീറ്റ് ബാക്കി. മുസ്‌ലിം വിഭാഗത്തില്‍ 13016 സീറ്റില്‍ 12839 സീറ്റിലും അലോട്ട്‌മെന്റ് പൂര്‍ത്തിയായി. 177 സീറ്റ് ബാക്കി. ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ 2358 സീറ്റില്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി. 3372 സീറ്റുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. 2348 ക്രസ്ത്യന്‍ ഒ.ബി.സിയില്‍ 1259 സീറ്റുകളാണ് ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടത്. 1089 സീറ്റുകള്‍ ബാക്കി. ഹിന്ദു ഒ.ബി.സിയില്‍ 449 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. 5730 സീറ്റുകളില്‍ 5281 എണ്ണമാണ് ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടത്. കാഴ്ച പരിമിതിയുള്ളവരില്‍ 1044 സീറ്റില്‍ 169 സീറ്റുകളിലാണ് പ്രവേശനം നേടിയത്. 875 എണ്ണം ഒഴിഞ്ഞി കിടക്കുകയാണ്. ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍ 300 സീറ്റില്‍ 244 എണ്ണമാണ് ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടത്.


ധീവര വിഭാഗത്തില്‍ 3301 എണ്ണത്തില്‍ 1137 സീറ്റുകളില്‍ പ്രവേശനം നടന്നു. 2164 സീറ്റ് ബാക്കി. വിശ്വകര്‍മ വിഭാഗത്തില്‍ 3301 സീറ്റില്‍ 3258 സീറ്റും ഉള്‍പ്പെട്ടു. കുശവ വിഭാഗത്തിന് 2348 സീറ്റില്‍ 869 എണ്ണത്തിലാണ് പ്രവേശനം നടന്നത്. 1479 സീറ്റുകളില്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടില്ല. സാമ്ബത്തിക പിന്നോക്കക്കാരുടെ 18,460 സീറ്റുകളില്‍ 9135 എണ്ണത്തില്‍ പ്രവേശനം നേടി. 9325 സീറ്റുകള്‍ ശേഷിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 7848 സീറ്റുകളില്‍ 4827 സീറ്റുകളാണ് ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടത്. സംവരണ സീറ്റുകളില്‍ അപേക്ഷകരില്ലെങ്കില്‍ ഇവ ജനറലിലേക്ക് മാറ്റും.

ആദ്യ അലോട്‌മെന്റ് ജില്ല ആകെ അപേക്ഷകള്‍, ആകെ സീറ്റ്, അലോട്ട് ചെയ്ത സീറ്റ്, ബാക്കി എന്ന ക്രമത്തില്‍.


തിരുവനന്തപുരം 34468 26333 22587 3746

കൊല്ലം 32965, 22529, 19456 3073

പത്തനംതിട്ട 14024 9925 8183 1742

ആലപ്പുഴ 25598 15742 12901 2841

കോട്ടയം 22897 13710 11286 2424

ഇടുക്കി 12698 7755 6411 1344

എറണാംകുളം 37559 24549 20211 4338

തൃശൂര്‍ 39052 26344 21701 4643

പാലക്കാട് 44230 27136 22397 4739

കോഴിക്കോട് 47182 30705 23516 7189

മലപ്പുറം 81022 47621 34889 12732

വയനാട് 12049 8743 7060 1683

കണ്ണൂര്‍ 36968 28172 20195 7977

കാസര്‍ക്കോട് 19435 14145, 10311 3834

ആകെ 460147 303409 241104 62305

Post a Comment

أحدث أقدم
Join Our Whats App Group