തിരുവനന്തപുരം: എഐ കാമറ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഈ മാസം 16ന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരുമിച്ചാണ് ഹര്‍ജി നല്‍കുക് അഡ്വ.ജോര്‍ജ് പൂന്തോട്ടം വഴിയാണ് മറ്റന്നാള്‍ ഹര്‍ജി ഫയല്‍ ചെയ്യുകയെന്ന് അദ്ദേഹം അറിയിച്ചു.
പോലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുക്കുന്നത്. കേസെടുക്കേണ്ട എത്ര സംഭവങ്ങളുണ്ടായി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എത്ര സംഭവങ്ങളുണ്ടായി. അതിലൊന്നും കേസെടുത്തിട്ടില്ല. സര്‍ക്കാരിന് താല്‍പര്യമുള്ള വിഷയങ്ങളില്‍ മാത്രമാണ് കേസെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
إرسال تعليق