കണ്ണൂര്‍: മസ്‌ജിദ് കമിറ്റിയുടെ പണം തട്ടിയെടുത്തന്ന പരാതിയില്‍ കണ്ണൂരിലെ മുസ്ലിം ലീഗ് നേതാവില്‍ നിന്നും ഒന്നര കോടി രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് ഉത്തരവ്.
ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ പി ത്വാഹിറില്‍ നിന്നാണ് പണം ഈടാക്കുക. കണ്ണൂര്‍ കാഞ്ഞിരോട് പുറത്തീല്‍ പള്ളി കമിറ്റിയുടെ പരാതിയിലാണ് നടപടി. ത്വാഹിറിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും വഖഫ് ബോര്‍ഡിന്റെ ശിപാര്‍ശയുണ്ട്.
2010-15 കാലയളവിലാണ് പള്ളി കമിറ്റിയുടെ ഒന്നര കോടി രൂപ കാണാതായത്. ഈ കാലയളവില്‍ പള്ളി കമിറ്റി പ്രസിഡന്റ് ആയിരുന്നു ത്വാഹിര്‍. 2015ല്‍ വന്ന പുതിയ കമിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും ത്വാഹിറിന് പണം നഷ്ടപ്പെട്ടതിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ത്വാഹിറിനെ കസ്റ്റഡിയിലെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തെങ്കിലും പിന്നീട് പുറത്തുകടന്നു
.
إرسال تعليق