കേരളത്തിൻറെ അതിർത്തി സംസ്ഥാനമായ കർണാകയിലെ ഒരു പരസ്യ ബോർഡാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരുക്കുന്നത്. ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ നിങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് പ്രവേശിക്കും. നിങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയവും സ്ഥലവും ഇതാണ്- എന്നതാണ് പരസ്യവാചകം. കേരള-കർണാടക അതിർത്തി ചെക്പോസ്റ്റിന്റെ ഒന്നരകിലോമീറ്റർ മാത്രം അകലെയുള്ള സോമേശ്വര ഉചിലത്തെ ബിപിസിഎൽ പെട്രോൾ പമ്പാണ് പരസ്യബോർഡ് സ്ഥാപിച്ചത്.
പെട്രോൾ പമ്പ് സ്ഥാപിച്ച പരസ്യ ബോർഡ് സമൂഹ മാധ്യമത്തിൽ വളരെ ചെറിയ സമയം കൊണ്ടാണ് വൈറലായി മാറിയത്. തുടർന്ന് നിരവധി പേരാണ് ഈ പരസ്യബോർഡ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പരസ്യത്തിൽ പെട്രോളിന് 7.80 രൂപയും ഡീസലിന് 10.68 രൂപയും ലാഭിക്കാമെന്നും പറയുന്നു.
إرسال تعليق