കണ്ണൂർ: മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ഇതിൽ അതിയായ വേദനയും ദുഃഖവുമുണ്ടെന്നും ദാരുണമായ മരണമാണു സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തെരുവു നായ്ക്കളുടെ അക്രമണം തടയാനായി ന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നിർദേശിച്ചിരുന്നു. പ്രാദേശികമായ എതിര്‍പ്പുകളെ തുടർന്ന് ഇത് ആരംഭിക്കാനായില്ലെന്നും മന്ത്രി പറഞ്ഞു.
തെരുവു നായ്ക്കളുടെ അക്രമണം നേരിടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കൃത്യമായ നിർദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കു നൽകിയിരുന്നു. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ പണംനീക്കിവച്ച് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നിർദേശിച്ചിരുന്നു. പ്രാദേശികമായ എതിര്‍പ്പുകളെ തുടർന്നാണ് ഇവ ആരംഭിക്കാൻ കഴിയാതിരുന്നത്. അപൂർവ്വം ചില സ്ഥലങ്ങളിൽ എതിർപ്പുകളെ മറികടന്ന് വന്ധ്യംകരണ കേന്ദ്രം ആരംഭിക്കാൻ കഴിഞ്ഞു. എതിർപ്പുകൾ നേരിട്ട് ഇവ തുടങ്ങാൻ സർക്കാർ നടപടിയെടുക്കും.- എംബി രാജേഷ് പറഞ്ഞു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് തെരുവുനായയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
വീട്ടിൽനിന്ന് 300 മീറ്റർ അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നായ കടിച്ചുപറിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വൈകിട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. സമീപത്തെ വീടുകളിലും ബന്ധുവീടുകളിലും കുട്ടിയെ അന്വേഷിച്ചിരുന്നു.
രാത്രിയായതോടെ പ്രദേശവാസികൾ വ്യാപകമായ തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് വീടിന് സമീപത്തെ പറമ്പിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
إرسال تعليق