Join News @ Iritty Whats App Group

അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി ;സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുളളത് 10 പോലീസ് ഉദ്യോഗസ്ഥരെ


സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പ്രയോജനപ്പെടുത്തിയാണ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് എത്തുന്നത്.


പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്തിലെത്തിയ മഅദനി ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണുന്നതിനായി അന്‍വാറശ്ശേരിയിലെ വീട്ടിലേക്കാണ് പോയത്.

സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പ്രയോജനപ്പെടുത്തിയാണ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് എത്തുന്നത്. 12 ദിവസത്തെ യാത്രാനുമതിയാണ് അദനിക്ക് ലഭിച്ചിട്ടുള്ളത്.

മഅദനിയുടെ സുരക്ഷക്കായി 10 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. പോലീസുകാരില്‍ രണ്ട് പേര്‍ മദനിക്കൊപ്പം ഫ്‌ളൈറ്റിലും ബാക്കിയുള്ളവര്‍ റോഡ് മാര്‍ഗവുമാണ് കേരളത്തിലെത്തിയത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മദനി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group