(പ്രതീകാത്മക ചിത്രം)
Share this:
ന്യൂഡൽഹി: വാട്സ് ആപ്പിൽ വന്ന വർക്ക് ഫ്രം ഹോം ഓഫർ സ്വീകരിച്ചതിനു പിന്നാലെ യുവാവിനു നഷ്ടമായത് 70 ലക്ഷത്തോളം രൂപ. ഗുരുഗ്രാം സ്വദേശിയായ യുവാവിനാണ് ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് നിരന്തരം ജാഗ്രതാ നിർദേശങ്ങൾ വരുന്നതിനിടെയാണ് വീണ്ടും ഇത്തരം വാർത്തകൾ പുറത്തു വരുന്നത്.
വാട്സ്ആപ്പിൽ വന്ന ഒരു ഫോൺ കോളിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. വർക്ക് ഫ്രം ഹോമിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്നായിരുന്നു ഓഫർ. ഫെബ്രുവരി 27 നാണ് ഫോൺ കോൾ വന്നത്. വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലിയാണെന്നും മികച്ച വരുമാനം ലഭിക്കുമെന്നുമായിരുന്നു ഓഫർ.
ഇതിനു ശേഷം ഒരു ടെലിഗ്രാം ഗ്രൂപ്പിൽ യുവാവിനെ ചേർത്തു. ടെലിഗ്രാം ഗ്രൂപ്പ് വഴി ഇദ്ദേഹത്തിന് ചില ചെറിയ ജോലികളും അതുവഴി പണവും ലഭിച്ചിരുന്നു. ഇതോടെ വിശ്വാസം ഇരട്ടിച്ചു. ടെലിഗ്രാമിൽ വെച്ച് രവീണ കൗർ എന്ന പേരുള്ള സ്ത്രീയെ പരിചയപ്പെട്ടു.
സ്വകാര്യ യാത്രാ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. ചെറിയ തുക നിക്ഷേപിച്ച് കൂടുതൽ പണം നേടാനുള്ള ചില വഴികൾ ഇവരാണ് യുവാവിനോട് പറഞ്ഞത്. ഇതു വിശ്വസിച്ച് യുവാവ് നാല് മാസത്തിനിടയിൽ 69.9 ലക്ഷം രൂപ വരെ നിക്ഷേപിച്ചു. പണം നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നീട് ഇത് പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇയാൾ പറയുന്നു.
യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق