എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്‍റെ മകള്‍ ദിക്റ നെഹ്റിന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിവരം പങ്കുവെച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഏറെ സന്തോഷം പകരുന്ന വിജയമാണ് ദിക്റ നെഹ്റിന്റേത്. ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്. ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ നേട്ടം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.നൗഷാദിന്റെ പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2019ലാണ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ചാവക്കാട് പുന്ന പുതുവീട്ടില്‍ നൗഷാദ് (44) കൊല്ലപ്പെട്ടത്. ചാവക്കാട് പുന്ന സെന്ററില്‍ വച്ച് മുഖംമൂടി ധരിച്ച് ഏഴ് ബൈക്കുകളിലെത്തിയ 15 അംഗ സംഘം നൗഷാദ് ഉള്‍പ്പെടെയുള്ള നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടുകയായിരുന്നു. എസ്.ഡി.പി.ഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞിരുന്നു.
إرسال تعليق