തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് മെഷീൻ സെർവർ തകരാറിലായതാണ് കാരണമെന്ന് വ്യാപാരികൾ അറിയിച്ചു. സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാർ അര മണിക്കൂറിൽ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ പ്രതികരിച്ചു.
നേരത്തെ സർവർ തകരാർ കാരണം രണ്ട് ദിവസം റേഷൻ കടകൾ അടച്ചിട്ടിരുന്നു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷമാണ് കട തുറക്കാൻ വ്യാപാരികൾ തയ്യാറായത്.
إرسال تعليق