കണ്ണൂര്‍: കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റായ കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് ഇനി ചരിത്രത്തിന്‍റെ ഭാഗം . രാജ്യത്തെ കന്‍റോണ്‍മെന്‍റുകളെ സൈനിക താവളങ്ങളാക്കി മാറ്റാനുളള പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങി.മേഖലയിലെ സാധാരണക്കാരെ തൊട്ടടുത്ത തദ്ദേശ സ്ഥാപനത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര നിര്‍ദേശം.
ബാക്കി പ്രദേശത്ത് ഏതാണ്ട് രണ്ടായിരത്തോളം സാധാരണക്കാരാണ് താമസക്കാരായുളളത്.ഇവരെ കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ഭാഗമാക്കാനാണ് തീരുമാനം. കന്‍റോണ്‍മെന്‍റ് ബോര്‍ഡിനാണ് നിലവില്‍ പ്രദേശത്തിന്‍റെ പ്രാദേശിക ഭരണ ചുമതല.2015 ജനുവരിയിലാണ് ഇവിടെ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.2020ല്‍ ബോര്‍ഡിന്‍റെ കാലാവധി കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് അനന്തമായി നീണ്ടു. ഇതോടെ പ്രദേശവാസികള്‍ക്ക് ലഭിക്കണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും തടസപ്പെടുകയാണ്.അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തെ പ്രദേശവാസികള്‍ സ്വാഗതം ചെയ്യുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഹിമാചലിലെ യോല്‍ കന്‍റോണ്‍മെന്‍റാണ് ആദ്യം ഇല്ലാതാവുക.പിന്നാലെ ആറ് മാസത്തിനകം കണ്ണൂര്‍ അടക്കമുളള കന്‍റോണ്‍മെന്‍റുകളും ഇല്ലാതെയാകും.
إرسال تعليق