തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജ്ജനെ അക്രമി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്ക് തുടരും. ഡോക്ടര്‍ വന്ദനാ ദാസിന്റെ ദാരണുമായ കൊലപാതകം സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തും.
കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് നടക്കം. വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് രാവിലെ പത്തിന് പ്രത്യേക സിറ്റിങ് നടത്തുന്നത്. ഹൈക്കോടതിയില്‍ ഡിജിപി ഹാജരാകും. കൊലപാതകത്തിന് ഇടയാക്കിയ സാഹചര്യമാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
ഡോക്ടറുടെ മരണത്തില്‍ പൊലീസിന് വീഴ്ച പറ്റി എന്ന പ്രാഥമിക വിലയിരുത്തലാണ് ഇന്നലത്തെ സിറ്റിങ്ങില്‍ കോടതിക്കുണ്ടായിരുന്നത്. ഓണ്‍ലൈന്‍ വഴി ഹാജരായി വിശദീകരണം നല്‍കാന്‍ ഇന്നലെ സംസ്ഥാന പൊലീസ് മേധാവിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തുടര്‍നടപടികള്‍ വേണമെന്നും നിര്‍ദേശിച്ചിരുന്നു. പരിശീലനം കിട്ടിയ പോലീസുകാര്‍ ഉണ്ടായിട്ടും ഒരു ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നതിനെ രൂക്ഷമായിട്ടാണ് കോടതി വിമര്‍ശിച്ചത്. സംഭവം സംബന്ധിച്ച് പൊലീസും റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്.
അക്രമി സന്ദീപിന്റെ കുത്തേറ്റ് മരണപ്പെട്ട വന്ദനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ഉച്ചക്ക് രണ്ടു മണിയോടെ സംസ്‌കാരം നടക്കും.
إرسال تعليق