നഗരത്തിൽ വാഹനഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സമഗ്രമായ ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്താൻ തീരുമാനം.നഗരസഭയും പോലീസും വിളിച്ചുചേർത്ത യോഗത്തിൽ ചർച്ച ചെയ്ത ശേഷമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പരീക്ഷണാടിസ്ഥാനത്തിൽ 25 മുതലാണ് പരിഷ്കരണം നടപ്പിലാക്കുക.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയുംമോട്ടോർ തൊഴിലാളി സംഘടന പ്രതിനിധികളുടെയുംനിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.ജൂൺ ഒന്നു മുതൽ സ്കൂൾ തുറക്കുന്ന സാഹചര്യത്തിലും വിമാനത്താവളം നഗരം എന്ന നിലയ്ക്ക് ഹജ്ജ് യാത്രക്കാരുടെ തിരക്ക് ഉൾപ്പെടെ വാഹനഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പരിഷ്കരണം ഏർപ്പെടുത്തുന്നത്.
ഗതാഗതക്കുരുക്കും പാർക്കിംഗ് സ്ഥലം ലഭ്യത കുറവും കാരണം ആളുകൾ മട്ടന്നൂർ നഗരത്തെ ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് നഗരസഭ ചെയർമാൻ ഷാജിത്ത് പറഞ്ഞു. ആസൂത്രിത നഗരമല്ലമട്ടന്നൂർ .സ്വാവാഭികമായി ഉണ്ടായ നഗരപ്രദേശമാണ്.കെട്ടിടനിർമ്മാണ ചട്ടംഉണ്ടാകുന്നതിനു മുൻപ് നിർമ്മിച്ച കെട്ടിടങ്ങളാണ്കൂടുതലായിട്ടും ഉള്ളത്.നല്ല ഇടപെടലിൽ കൂടി മാത്രമേ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ സാധിക്കുഎന്നും.ബസ്സ്റ്റാൻഡിനെ ചുറ്റിയാണ് മട്ടന്നൂർ നഗരം ഉള്ളത് എന്നും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ആണ് പ്രധാന വിഷയം എന്നും എങ്ങനെ പരിഹരിക്കാം എന്ന് കൂട്ടായ തീരുമാനം വേണമെന്ന് ചെയർമാൻ പറഞ്ഞു.
മുൻപ് പലതവണ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ചു എങ്കിലുംപൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. വൺവേ സംവിധാനം ഏർപ്പെടുത്തിയത് പോലും പിന്നീട് പരാജയപ്പെട്ട അവസ്ഥയായിരുന്നു എന്നാൽ ഇത്തവണ ബഹുജനങ്ങളുടെയും വ്യാപാരികളുടെയും നിർദ്ദേശം പരിഗണിച്ച് എല്ലാവർക്കും സൗകര്യപ്രദമാകുന്ന വിധം ഗതാഗത പരിഷ്കരണം ഏർപ്പെടുത്തുന്നത് .സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പേ പാർക്കിംഗ് ഏർപ്പെടുത്താൻ നഗരസഭ അനുമതി നൽകുമെന്ന് ചെയർമാൻ പറഞ്ഞു,
പ്രശ്നങ്ങൾ പരിഹരിച്ച് സ്ഥിര സംവിധാനം ഏർപ്പെടുത്തണമെന്ന് കൂത്തുപറമ്പ് എ സി പി മൂസ വള്ളിക്കാടൻ പറഞ്ഞു.എസിപിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
നഗരസഭാധ്യക്ഷൻ എൻ ഷാജിത്ത്,ഉപാധ്യക്ഷ ഓ പ്രീത,സമിതി സ്ഥിരം സമിതി അധ്യക്ഷരായ വികെ സുഗതൻ ,കെ മജീദ്, പി പ്രസീന,കൗൺസിലർമാരായ കെ വി പ്രശാന്ത് , വിഎൻ മുഹമ്മദ്,പോലീസ് ഇൻസ്പെക്ടർ കെ വി പ്രമോദൻ എസ് ഐ കെ പി അബ്ദുൽ നാസർ,അസിസ്റ്റൻറ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾഇൻസ്പെക്ടർ ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, മോട്ടോർ തൊഴിലാളി സംഘടന പ്രതിനിധികളും,വ്യാപാര സംഘടന പ്രതിനിധികളും, ഹോട്ടൽ അസോസിയേഷൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
തീരുമാനങ്ങൾ
ബസ് സ്റ്റാന്റ് പരിസരത്ത് ലോറികൾക്ക് സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.
മാർക്കറ്റ് റോഡിൽ വൺവേ കർശനമാക്കും.
തലശ്ശേരി റോഡിൽ ഒരു വശത്ത് മാത്രം പാർക്കിംഗ് .
ആംബുലൻസ് പാർക്കിംഗ് ലയൺസ് പാർക്കിന് സമീപത്തേക്ക് മാറ്റും .
ക്യാമറകളും സൈൻ ബോർഡുകളും ഡിവൈഡുകളും സ്ഥാപിക്കും.
എയർപോർട്ട് റോഡിൽ വാഹന പാർക്കിംഗ് നിയന്ത്രിക്കും
ഇരിട്ടി റോഡിൽ ഒരുവശത്ത് മാത്രം കാർ പാർക്കിംഗ് .
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പേ പാർക്കിങ്ങിന് അനുമതി നൽകും .
ട്രാഫിക് നിയന്ത്രിക്കാൻ പോലീസുകാരുടെ എണ്ണം കൂട്ടാനും ട്രാഫിക് വാർഡർമാരെ ചുമതലപ്പെടുത്താനും തീരുമാനം
إرسال تعليق