Join News @ Iritty Whats App Group

കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരി വീടിന് മുന്നിലെ ട്രാക്കിൽ ട്രെയിനിടിച്ച് മരിച്ചു

തിരുവനന്തപുരം: വർക്കല ഇടവയിൽ രണ്ട് വയസുകാരി ട്രെയിനിടിച്ച് മരിച്ചു. ഇടവ പാറയിൽ കണ്ണമ്മൂട് എകെജി വിലാസത്തിൽ ഇസൂസി- അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് അപകടം നടന്നത്.

റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. ട്രെയിൻ തട്ടിയത് അത് വഴി പോയ നാട്ടുകാരിൽ ഒരാൾ ആണ് കണ്ടത്. അപകടസമയം കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല. ട്രെയിനിൽ നിന്ന് വീണാതാകാം എന്ന നിഗമനത്തിൽ ആണ് നാട്ടുകാർ ഉണ്ടായിരുന്നത്.

കുട്ടിയെ കാണാത്തത് കൊണ്ട് മാതാവ് എത്തുമ്പോഴാണ് സോഹ്‌റിനെ തിരിച്ചറിയുന്നത്. അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ സിയ, സാക്കിഫ്

Post a Comment

أحدث أقدم
Join Our Whats App Group