മലപ്പുറം: വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി കൊക്കയില്‍ തള്ളി. ഞെട്ടിക്കുന്ന സംഭവത്തില്‍ കൊല്ലപ്പെട്ടത് തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖ് (58) ആണ്. കഷണങ്ങളാക്കി വെട്ടിനുറുക്കി രണ്ടു ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവില്‍ നിന്നും ബാഗ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ പോലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിക്കും. സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ഹോട്ടലിലെ തൊഴിലാളിയായ ഷിബിലി (22) എന്നയാളും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന (18)യും ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്. കൊല നടത്തിയത് ഇവരാണെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കൊക്കയില്‍ തള്ളിയെന്നാണ് വിവരം. ഹോട്ടലിലെ രണ്ടു മുറികള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
അട്ടപ്പാടിചുരത്തിന്റെ ഒമ്പതാം വളവില്‍ രണ്ടു ട്രോളിബാഗ് കണ്ടെത്തിയിട്ടുണ്ട്. ഒരെണ്ണം പാറക്കെട്ടുകള്‍ക്ക് ഇടയിലും ഒരെണ്ണം അരുവിയിലും തള്ളിയ നിലയിലാണ് കാണപ്പെടുന്നത്. ഇതില്‍ നിന്നും തെളിവ് കണ്ടെത്തേണ്ടതുണ്ട്. ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് നിഗമനം. ഒളവണ്ണയിലാണ് സിദ്ദിഖിന്റെ ഹോട്ടല്‍. കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ നിന്നും പോയ സിദ്ദിഖിനെ കാണാതാകുകയും വ്യാഴാഴ്ച വൈകിട്ടോടെ ഫോണ്‍ കട്ടാകുകയും ചെയ്തതോടെ മകന്‍ പോലീസില്‍ പരാതി നല്‍കി. കാണാതായ സിദ്ദിഖിന്റെ എടിഎം കാര്‍ഡും നഷ്ടമായിരുന്നു. പിന്നീട് ഫോണില്‍ ഗൂഗിള്‍പേ നടന്നതായും എടിഎം വഴി പണം പിന്‍വലിച്ചതായും മെസേജ് വന്നതായും വീട്ടുകാര്‍ പറയുന്നു.
ഒളവണ്ണയില്‍ സിദ്ദിഖിന്റെ റസ്‌റ്റോറന്റായ ചിക് ബേക്കില്‍ നാലു തൊഴിലാളിളാണ് ഉള്ളത്. ഇവരില്‍ രണ്ടുപേര്‍ മലയാളികളും രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളുമാണ്. രണ്ടാഴ്ച മുമ്പ് മാത്രം ജോലിക്കെത്തിയ ഷിബിലിയെ സ്വഭാവദൂഷ്യം കാരണം പറഞ്ഞുവിട്ടിരുന്നു. ഷിബിനൊപ്പം പിടിയിലായ ഫര്‍ഹാനെ ചൊവ്വാഴ്ച രാത്രിമുതല്‍ കാണാതായതിനെ തുടര്‍ന്ന് ബുധനാഴ്ച വീട്ടുകാര്‍ ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂറും പോലീസ് പിടിയിലായിട്ടുണ്ട്.
إرسال تعليق