കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരി സിദ്ദിഖിനെ (58) വെട്ടിനുറുക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ 19കാരി ഫര്‍ഹാനയെ ഉപയോഗിച്ചാണ് സിദ്ദിഖിനെ പ്രതികള്‍ കോഴിക്കോട്ടെ കൊല നടന്ന ഹോട്ടലില്‍ എത്തിച്ചതെന്നാണ് വിവരം.
മദ്യപിക്കാറുണ്ടായിരുന്ന സിദ്ദിഖിന്റെ ബലഹീനതകള്‍ മുഖ്യപ്രതി ചെര്‍പ്പുളശേരി വല്ലപ്പുഴ ചെറുകോട്ടെ ഷിബില്‍ തന്റെ സുഹൃത്തായ ഫര്‍ഹാനയോട് പറഞ്ഞിരുന്നു.
ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സമയത്ത് സിദ്ദിഖിന്റെ അക്കൗണ്ടില്‍ വലിയരീതിയില്‍ പണമുള്ള കാര്യവും ഷിബില്‍ മനസിലാക്കിയിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
തങ്ങളുടെ സംഘത്തില്‍പ്പെട്ട യുവതികളെ പരിചയപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിപ്പ് സിദ്ദിഖിനെ കൊല നടന്ന ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയത് ഫര്‍ഹാനയായിരുന്നു.
ഇത് സിദ്ദിഖിനെ ഹോട്ടലില്‍ എത്തിക്കുന്നതിനുള്ള ട്രാപ്പായിരുന്നു. യുവതികളെ വ്യാപാരിക്ക് പരിചയപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികള്‍ ലക്ഷ്യംവച്ചത്.
എന്നാൽ, ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടെ സിദ്ധിഖിനെ ഫര്‍ഹാനയുടെ സുഹൃത്തായ ആഷിക്ക് മര്‍ദിച്ചു. നെഞ്ചിനേറ്റ ചവിട്ടും മര്‍ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇയാളുടെ വാരിയെല്ലുകൾ ഒടിഞ്ഞെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
ഇത് പോലീസ് നിഗമനം ശരിവയ്ക്കുന്നതാണ്. ഹോട്ടൽ മുറിയിൽ ടിവിയുടെ ശബ്ദം കൂട്ടിവച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ദിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയതെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ ചെന്നൈയിൽ പിടിയിലായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്.
രാവിലെ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന്റെ ആസൂത്രണം, കൊല നടപ്പാക്കിയ രീതി കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനും നിർണായക തെളിവുകൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
إرسال تعليق