Join News @ Iritty Whats App Group

സമരം പൂർണ്ണമായി പിൻവലിച്ച് പിജി ഡോക്ടർമാർ, 'ബാക്കി നടപടി സർക്കാർ തീരുമാനം അനുസരിച്ച്'


തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന കൊല്ലപ്പെട്ടതിന് പിന്നാലെ പിജി ഡോക്ടർമാർ ആരംഭിച്ച സമരം പൂർണ്ണമായി പിൻവലിച്ചു. നാളെ മുതൽ എല്ലാ ഡ്യൂട്ടിയും എടുക്കാൻ ആണ് തീരുമാനം. ആശുപത്രികളുടെ സുരക്ഷയിൽ സർക്കാർ നടപടി നോക്കി ബാക്കി തീരുമാനമെടുക്കുമെന്നും പി ജി ഡോക്ടർമാർ അറിയിച്ചു. 

ഇന്നും തുടർന്നിരുന്ന ഹൌസ് സർജന്മാരുടെ സമരം അൽപ്പം മുമ്പ് പിൻവലിച്ചിരുന്നു. രാത്രി എട്ട് മണി മുതൽ അവർ ജോലിക്ക് കയറുകയും ചെയ്തു. ഇന്നലെയോടെ കെജിഎംഒഎയും പിന്നാലെ ഐഎംഎയും, നടത്തി വന്നിരുന്ന ഡോക്ടർമാരുടെ സമരം പിൻവലിച്ചിരുന്നു. മെയ് 10നാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച സന്ദീപ് ഡോക്ടർ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group