ഇരിട്ടി: കൂട്ടുപുഴയിൽ പുതിയ പാലം യാഥാർത്ഥ്യമായപ്പോൾ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പൂർണ്ണമായും അടച്ചിട്ട പഴയ പാലം കാൽനടയാത്രക്കാർക്കായി പോലീസ് തുറന്നു കൊടുത്തു.
ഇരിട്ടി പൊലീസാണ് പാലം അടച്ചിട്ടിരുന്നത് . പാലം അടച്ചിട്ടതിനെത്തുടർന്ന് രൂക്ഷ വിമർശനമായിരുന്നു പോലീസിനെതിരെ ഉയർന്നിരുന്നത്. നാട്ടുകാരും താലൂക്ക് വികസന സമിതിയോഗത്തിൽ ജനപ്രതിനിധികളും പഴയപാലം തുറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. അതിർത്തി കടന്ന് മയക്കു മരുന്നും മദ്യവും എത്തുന്നുണ്ടെന്ന രഹസ്യന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന സൗകര്യാർത്ഥമാണ് പഴയപാലം പൂർണ്ണമായും അടച്ചിട്ടത്.
പാലം ഇരിട്ടി പോലീസ് അടച്ചതിന് പിന്നാലെ പാലം വഴി കടന്നു പോകുന്ന പഴയ റോഡ് കർണാടകയുടെ മാക്കൂട്ടം വനഭാഗവവും അടച്ചിരുന്നു. ഇതോടെ ഈ ഭാഗത്തേക്കുള്ള കാൽനടയാത്ര പോലും തടസ്സപ്പെട്ടു. കേരളത്തിൻ്റെ നീക്കം മൂലമാണ് കർണാടകയും സംസ്ഥാന പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് എന്നുള്ള പഴിയും പോലീസിന് കേൾക്കേണ്ടി വന്നു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗവും ഇക്കാര്യം ചർച്ച ചെയ്യുകയും പരിശോധിക്കണമെന്ന് നിയന്ത്രണം നീക്കാൻ പോലീസ് നടപടി ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗം നടക്കാനിരിക്കുകയാണ് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, എസ് എച്ച് ഒ കെ. ജെ. ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പാലത്തിൽ സ്ഥാപിച്ച മൂന്ന് ബാരിക്കേഡിൽ ഒന്ന് നീക്കുകയും കാൽനടയാത്രക്കാർക്ക് പാലം കടന്നുപോകാനുള്ള സൗകര്യം ഏർപ്പെടുകയും ചെയ്തത്. എന്നാൽ നിയന്ത്രണം പൂർണമായും നീക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
إرسال تعليق