Join News @ Iritty Whats App Group

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേശ് ചെന്നിത്തല; നന്ദി പറഞ്ഞ് എഎ റഹീം

തിരുവനന്തപുരം: ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് ഡിവൈഎഫ്ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നും ചെന്നിത്തല പറയുന്ന വീഡിയോ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം ഫേസ്ബുക്കിൽ ഷെയർ ചെയ്തു. കൊവിഡ് കാലത്ത് യൂത്ത് കോൺ​ഗ്രസിന്റെ യൂത്ത് കെയറിൽ കെയറുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഡിവൈഎഫ്ഐയെ പുകഴ്ത്തിയ ചെന്നിത്തലക്ക് റഹീം നന്ദി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐ യെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി.നേരത്തെ ശ്രീ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ടെന്നും. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നുവെന്നും റഹീം ഫെസ്ബുക്കിൽ കുറിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group