Join News @ Iritty Whats App Group

അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റാഫീസിനു സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിൻ്റെ ഭാര്യ ധന്യ(35), ഒന്നര വയസ്സുള്ള മകൾ പ്രാർത്ഥനയുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം ആശുപത്രിയിലെക്ക് മാറ്റിയത്. പ്രജിത്ത് വർഷങ്ങളായി യുഎഇയിൽ ഹെൽത്ത് സെൻ്ററിൽ ജോലി ചെയ്ത് വരികയാണ്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു. പ്രജിത്തിൻ്റെ അമ്മക്കൊപ്പമാണ് ധന്യയും മക്കളും താമസം.

ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായരുടേയും സുധയുടേയും മകളാണ് ധന്യ. മൃതദേഹങ്ങൾ കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group