ചാത്തന്നൂർ : കെഎസ്ആർടിസിയിലെ കണ്ടക്ടർമാർക്ക് വലിയ പിഴയാണ് പുതിയ ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നല്കിയില്ലെങ്കിൽ ഭാരിച്ചതുകയാണ് ജീവനക്കാർ ശിക്ഷാ തുകയായി അടയ്ക്കേണ്ടത്.
ഇതുവരെ ഇത്തരം കേസുകളിൽ കണ്ടക്ടർമാർക്ക് സസ്പെൻഷൻവരെയായിരുന്നു ശിക്ഷ. പിഴ ഒടുക്കേണ്ടിയിരുന്നില്ല.പുതിയ ഉത്തരവ് പ്രകാരം 30 – ൽ താഴെ യാത്രക്കാരുള്ള ബസിൽ ഒരാൾക്ക് ടിക്കറ്റ് കൊടുത്തില്ലെങ്കിൽ 5000 രൂപയാണ് പിഴ.
31 മുതൽ 47 യാത്രക്കാരുള്ള ബസാണെങ്കിൽ പിഴത്തുക 3000 . 65 വരെ യാത്രക്കാരുണ്ടെങ്കിൽ 2000 രൂപയാണ്. 65-ൽ കൂടുതൽ യാത്രക്കാരാണെങ്കിൽ 1000 രൂപ പിഴയടയ്ക്കണം.
ബസുകളിൽ, പ്രത്യേകിച്ച് ദീർഘദൂര സർവീസുകളിൽ യാത്രക്കാരിൽ നിന്നും പണം വാങ്ങിയിട്ട് ടിക്കറ്റ് കൊടുക്കാത്ത സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. കുറെയേറെ പരിശോധനകളിൽ പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഇഷ്ടക്കാരെയും വേണ്ടപ്പെട്ടവരെയും സൗജന്യമായി കൊണ്ടുപോകുന്നതും പിടിക്കപ്പെട്ടിട്ടുണ്ട്.സ്റ്റോപ്പിൽ നിന്നും യാത്രക്കാർ കൈ കാണിച്ചാൽ ബസ് നിർത്തിയില്ലെങ്കിലും സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിലും, യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാലും ഇനി പിഴയടക്കണം. ഇത്തരം പരാതികളിൽ 500 രൂപയാണ് പിഴത്തുക.
إرسال تعليق