തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ തീപിടിത്തം. വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
Also Read- താനൂർ ബോട്ട് ദുരന്തത്തിൽ 11 പേരെ നഷ്‌ടപ്പെട്ട കുടുംബത്തിന് വീടുവച്ച് നൽകുമെന്ന് മുസ്ലിം ലീഗ്
അഗ്നിബാധയിൽ രാജീവിന്റെ അഡീഷണൽ സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഏതെങ്കിലും ഫയലുകൾക്ക് കേടുപാടുണ്ടായോ എന്ന് വ്യക്തമല്ല. പതിനഞ്ചു മിനുട്ടിനുള്ളിൽ ഫയർ ഫോഴ്സ് എത്തി തീയണച്ചിരുന്നു.
തീപടർന്നതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. . ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി.
إرسال تعليق