കോട്ടയം: കൊല്ലം കൊട്ടാരക്കരയിൽ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ കെകെ ശൈലജയ്ക്ക് മുന്നില്‍ വിതുമ്പി വന്ദനയുടെ അച്ഛൻ. ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യമല്ലെന്നും വന്ദനയുടെ അച്ഛൻ കെകെ മോഹൻദാസ് പറഞ്ഞു. എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്ന് കെകെ മോഹൻദാസ് ചോദിച്ചു.
‘ഭരിക്കുന്ന പാർട്ടിക്കും മകളുടെ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. പലതും സഹിക്കാൻ ഞങ്ങൾക്ക് ആകുന്നില്ല. ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ? എന്തിനാണ് ഈ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്? അമ്മയുടെ ആഗ്രഹമായിരുന്നു വന്ദനയെ ഡോക്ടറാക്കുകയെന്നത്. മൂന്നുമാസം കൂടി കഴിഞ്ഞാൽ വന്ദന തിരിച്ചു വീട്ടിൽ എത്തിയേനെയെന്നും മോഹൻദാസ് പറഞ്ഞു.
എന്റെ മകൾ പോയി, ഇനി ആർക്കും ഇതുപോലെ ഒരു ഗതികേട് ഉണ്ടാകരുതെന്നും കരഞ്ഞുകൊണ്ട് വന്ദനയുടെ അച്ഛൻ ശൈലജ ടീച്ചറോട് പറഞ്ഞു. ഏറെ നേരം വീട്ടിൽ ചെലവഴിച്ച ശേഷമാണ് ശൈലജ ടീച്ചർ വീട്ടിൽ നിന്നും ഇറങ്ങിയത്.
إرسال تعليق