ദില്ലി: സവർക്കർക്കെതിരായ പരാമർശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലഖ്നൗ കോടതി. സവർക്കർക്കെതിരായ പരാമർശത്തില്‍ പൊലീസ് അന്വേഷിക്കണം എന്നാണ് കോടതി നിര്‍ദ്ദേശം. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭാരത് ജോഡോ യാത്രക്കിടെ മുംബൈയിൽ വച്ച് നടത്തിയ പരാമർശത്തിലാണ് അന്വേഷണം. ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ മാപ്പപേക്ഷ കത്തുകൾ എഴുതിക്കെണ്ടേയിരുന്നുവെന്നും ഭീരുവാണെന്നുമായിരുന്നു രാഹുലിന്‍റെ പരാമർശം.
സവർക്കർ ഭീരു പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലഖ്നൗ കോടതി
News@Iritty
0
إرسال تعليق