മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനാണ് നിയന്ത്രണം. ആൾക്കാരെ കയറ്റാനെത്തിയ ഓട്ടോറിക്ഷകളെ തിങ്കളാഴ്ച ടോൾ ബൂത്തിൽ തടഞ്ഞു. തുടർന്ന് യാത്രക്കാർ ലഗേജുമായി നടന്നെത്തി ടോൾ ബൂത്തിന് പുറത്തുനിന്നാണ് ഓട്ടോയിൽ കയറിയത്.
പ്രതിഷേധം ഉയർന്നതിനെ തുടർന്ന് 15 വരെ നിയന്ത്രണത്തിൽ ഇളവ് നൽകി. 15-ന് ശേഷം ആളുകളെ എടുക്കാൻ കഴിയില്ലെന്ന നിബന്ധനയിൽ തിങ്കളാഴ്ച വൈകിട്ട് മുതൽ ഓട്ടോറിക്ഷകളെ പ്രവേശിക്കാൻ അനുവദിച്ചു. അതേസമയം വിമാനത്താവളത്തിൽ യാത്രക്കാരെ എത്തിക്കുന്നതിന് തടസ്സമില്ല.
إرسال تعليق