തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്ക് ഇടനില നിന്ന കുഞ്ഞിന്റെ മാതാവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പിടിയിലായ യുവതി ഏഴു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. ആദ്യ വിവാഹത്തിൽ നാലു കുട്ടികളുണ്ടെന്നും, ഇതിൽ രണ്ടു കുട്ടികൾ ആദ്യ ഭർത്താവിനൊപ്പവും രണ്ടു കുട്ടികൾ യുവതിയുടെ അമ്മയ്ക്കൊപ്പമാണെന്നും, പിന്നെയുള്ള ഒരു മകൻ യുവതിക്കൊപ്പമാണെന്നും ഒരു കുഞ്ഞ് മരിച്ചെന്നുമാണ് യുവതി പോലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏപ്രിൽ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായുള്ള വിവരം പുറത്ത് വന്നത്. മൂന്നുലക്ഷം രൂപ നൽകി തിരുവല്ലം സ്വദേശിയാണ് 11 ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത്. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു.
إرسال تعليق