Join News @ Iritty Whats App Group

കർണാടക വഖഫ്‌ ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി, പിന്നാലെ ഡികെയെ കണ്ട് ഷാഫി സാദി: തിരിച്ചെടുത്ത് ഉത്തരവ്

ബെം​ഗളൂരു: കർണാടക വഖഫ്‌ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഷാഫി സാദിയെ തിരിച്ചെടുത്തു. ഷാഫി സാദി അടക്കം നാല് പേരെ നിയമിച്ചത് റദ്ദാക്കിയ ഉത്തരവ് പിൻവലിക്കുകയായിരുന്നു. കാരണം ചൂണ്ടിക്കാണിക്കാതെയാണ് ഉത്തരവ് പിൻവലിച്ചത്. പുറത്താക്കിയ ഉത്തരവ് വന്ന ശേഷം ഷാഫി സാദി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കണ്ടിരുന്നു. അതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ച സർക്കാർ ഉത്തരവ് വന്നത്. 

ഷാഫി സാദി അടക്കം നാല് പേരെ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തത് സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കാന്തപുരം വിഭാഗക്കാരനായ ഷാഫിയെ കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് നിയമിച്ചത്. മുസ്ലിം വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദവി നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയ ഷാഫി സാദി കോണ്‍ഗ്രസിന് സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. ബോര്‍ഡ് അംഗങ്ങളായ മിര്‍‌ അസ്ഹര്‍ ഹുസൈന്‍, ജി യാക്കൂബ്, ഐഎഎസ് ഓഫീസറായ സഹീറ നസീം എന്നിവരെയും പുറത്താക്കിയിരുന്നു. 

കർണാടകയിൽ ഉപമുഖ്യമന്ത്രിപദവും അഞ്ചു മന്ത്രിമാരും വേണം; വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഹദ്
കർണാടകയിൽ ഉപമുഖ്യമന്ത്രിപദവും അഞ്ചു മന്ത്രിമാരും വേണമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഹദ് നേരത്തെ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാതെയിരുന്ന സാഹചര്യത്തിലായിരുന്നു ഷാഫി സഹദ് രം​ഗത്തെത്തിയത്. ഇക്കാര്യം കോൺഗ്രസ് വാക്കു നൽകിയതാണ്. ഇത് പാലിക്കണം. മുസ്ലിം വിഭാഗത്തിന്റെ ആകെ വോട്ട് ഇത്തവണ കോൺഗ്രസിനാണ് കിട്ടിയതെന്നും ഷാഫി സഅദ് പറഞ്ഞിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group