ഇരിട്ടി: പ്രസവത്തെത്തുടർന്ന് ആദിവാസി യുവതി മരണപ്പെട്ടു. ആറളം പഞ്ചായത്ത് ചെങ്കായതോട് കോളനിയിലെ സുനിലിന്റെ ഭാര്യ അമൃത (25) ആണ് മരണപ്പെട്ടത്. കൽപ്പറ്റ സ്വദേശിനിയാണ് അമൃത. പ്രസവത്തിനായി കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമൃതയെ പ്രസവശേഷം അമിത രക്തസ്രാവത്തെത്തുടർന്ന് ആദ്യം വയനാട്ടിലെ വിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവിടെവെച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു മരണം. കൽപ്പറ്റ ഗവ. ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം കൽപ്പറ്റയിലെ അമൃതയുടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
പ്രസവത്തെത്തുടർന്ന് ആദിവാസി യുവതി മരണപ്പെട്ടു.
News@Iritty
0
إرسال تعليق