Join News @ Iritty Whats App Group

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ; മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മീഷന്‍


യുവതിയുടെ വയറ്റില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് മെഡിക്കല്‍ കുറ്റകൃത്യം നടത്തിയവരാണെന്ന് വിമര്‍ശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ വനിതാ കമ്മിഷന്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം നല്‍കാന്‍ സഹായിക്കുമെന്നുമെന്നും പി സതീദേവി പറഞ്ഞു.

ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാതെ വന്നതോടെ രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുകയാണ് ഇവര്‍. ആരോഗ്യ മന്ത്രി ഉറപ്പുകള്‍ പാലിക്കുക, 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കുക, കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

2017 ല്‍ ശസ്ത്രക്രിയ നടന്നത് അഞ്ച് വര്‍ഷമാണ് യുവതി വയറ്റില്‍ കത്രികയുമായി ജീവിച്ചത്. ഇത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ആദ്യം സമരം പ്രഖ്യാപിച്ചത്. ആരോഗ്യ നേരിടെത്തി പ്രശ്ന പരിഹാരം ഉറപ്പ് നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ ഇരുവരെ പാലിക്കപ്പെട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group