കണ്ണൂര്‍ : ജില്ലാ താലൂക്ക് തല അദാലത്തുകള്‍ക്ക് തുടക്കമായി, പരാതികള്‍ തീര്‍പ്പാകാത്തത് ജനങ്ങളോടുള്ള അപരാധം മന്ത്രി രാധാകൃഷ്ണന്‍.
പരാതികള്‍ ലഭിച്ചാല്‍ പെട്ടെന്ന് പരിഹരിക്കാനുള്ള മനോഭാവം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവണമെന്നും പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്ന കാര്യത്തില്‍ കണ്ണൂര്‍ ജില്ല മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.അഴിമതി രഹിത കേരളമാണ് സര്‍ക്കാറിന്‍്റെ ലക്ഷ്യമെന്നും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.അഴിമതി രഹിത കേരളമാണ് സര്‍ക്കാറിന്‍്റെ ലക്ഷ്യമെന്നും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും മന്ത്രി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.ചടങ്ങില്‍. മന്ത്രി പി പ്രസാദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, മേയര്‍ അഡ്വ: ടി.ഒ.മോഹനന്‍, എം.എല്‍.എ.മാരായ കെ.വി.സുമേഷ്, എം.വിജില്‍, തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദാലത്ത് ആരംഭിച്ചത്. ഇതുവരെ ജില്ലയില്‍ ആകെ 3,553 പരാതികള്‍ ലഭിച്ചിട്ടുണ്ട്. അദാലത്തില്‍ നേരിട്ടും പരാതി നല്‍കാന്‍ അവസരം നല്‍കുന്നുണ്. ഭൂമി സംബന്ധമായ വിഷയങ്ങള്‍, ക്ഷേമ പദ്ധതികള്‍ ,പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍,കുടിവെള്ളം, ചികിത്സാ മരുന്നുകള്‍ ലദ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ അദാലത്തിന്‍്റെ പരിഗണിക്കുക്കും .
إرسال تعليق