Join News @ Iritty Whats App Group

കൂട്ടായ്മയുടെ വിജയം, കര്‍ണാടക പിടിക്കുമെന്ന് സോണിയ ഗാന്ധിക്ക് ഉറപ്പുണ്ടായിരുന്നു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി ഡി.കെകോണ്‍ഗ്രസിനെ വിശ്വസിച്ച എല്ലാ കര്‍ണാടക പൗരന്മാരുടെയും പാദങ്ങളില്‍ വണങ്ങുന്നു.




ബംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അത്യുജ്വല വിജയം ആഘോഷിക്കുമ്പോള്‍ ജനങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിനും നന്ദി പറഞ്ഞ് പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസിനെ വിശ്വസിച്ച എല്ലാ കര്‍ണാടക പൗരന്മാരുടെയും പാദങ്ങളില്‍ വണങ്ങുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നു. കര്‍ണാടക തിരിച്ചുപിടിക്കുമെന്ന് സോണിയ ഗാന്ധിക്ക് ഉറപ്പുണ്ടായിരുന്നു. ഇത് കൂട്ടായ്മയുടെ വിജയമാണ്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി. പ്രത്യേകിച്ച് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കൂം സിദ്ധരാമയ്യയ്ക്കും നന്ദി- 'കനകപുരം റോക്' എന്ന റിയല്‍ കോണ്‍ഗ്രസുകാരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group