തൊടുപുഴ: ഇടുക്കി കമ്പംമേട്ടിൽ തങ്ങൾക്ക് ജനിച്ച കുഞ്ഞിനെ കമിതാക്കൾ കൊന്നു. ജനിച്ചയുടനെ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശുകാരായ സാധുറാം, മാലതി എന്നിവർക്ക് ഏഴാം തീയതിയാണ് കുഞ്ഞു ജനിച്ചത്. ഇരുവരും കമ്പംമേട്ടിൽ ഒരുമിച്ചു താമസിക്കുകയായിരുന്നു.
സാധുറാമിനെ കസ്റ്റഡിയിൽ എടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്പതികളെന്ന വ്യാജേനയാണ് ഇവർ കമ്പംമേട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം കമ്പംമേട്ടിലാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
إرسال تعليق