മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനില്‍ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകന്‍ അഭിലാഷ് (26) ആണ് മരിച്ചത്. അസ്‍കറിലെ ഗള്‍ഫ് ആന്റിക്സിലെ ജീവനക്കാരനായിരുന്നു.
അഭിലാഷിന്റെ കുടുംബം വര്‍ഷങ്ങളായി ബഹ്റൈനിലാണ്. ന്യൂ ഇന്ത്യന്‍ സ്‍കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ അഭിലാഷിന് രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
إرسال تعليق