സോഷ്യല്‍മീഡിയയില്‍ സജീവമായ ട്രാന്‍സ് ദമ്പതികളായിരുന്നു പ്രവീണ്‍ നാഥും റിഷാന ഐഷുവും പ്രണയ ദിനമായ ഫെബ്രുവരി 14നായിരുന്നു വിവാഹിതരായത്.
ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്രവീണ്‍ നാഥാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രണ്ടര മാസത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നത്.
ഇനി മുന്നോട്ട് ഒരുമിച്ച് പോവേണ്ടതില്ലെന്നും വേര്‍പിരിയുകയാണ് നല്ലതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് പ്രവീണ്‍ നാഥ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത് ചില വ്യക്തിപരമായ കാരണം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന ചോദ്യങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നുവെന്നും പ്രവീണ്‍ പറയുന്നു.
ഇപ്പോള്‍ തങ്ങള്‍ ഒന്നിച്ചല്ല കഴിയുന്നതെന്നും തങ്ങളുടെ രണ്ടാളുടെയും ജീവിതം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണെന്നും ഇത്രയും കാലം തങ്ങളെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദിയെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
പ്രവീണിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…
ഞാനും എന്റെ ഭാര്യ ആയിരുന്ന റിഷാന ഐഷുവും തമ്മിലുള്ള ബന്ധം വേണ്ട എന്ന് വെച്ചു.ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പരസ്പരം മുന്നോട്ടു പോകാന്‍ കഴിയാത്തതിനാല്‍ സംസാരിച്ചു ഒന്നിച്ചെടുത്ത തീരുമാനമാണ്.
ഞങ്ങള്‍ ബന്ധം പിരിഞ്ഞു എന്നതിന്റെ പേരില്‍ ഞങ്ങള്‍ക്ക് മാനസികമായി വേദനിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.
ഇപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചല്ലാത്തതിനാല്,അവള് അവളുടെ ജീവിതം മുമ്പോട്ടുകൊണ്ടു പോകുന്നു.
ഞാന്‍ എന്റെ ജീവിതം മുമ്പോട്ടു കൊണ്ട് പോകുന്നു.ഇത്രെയും കാലം ഞങ്ങളെ സ്നേഹിച്ചു സപ്പോര്‍ട്ട് ചെയ്തു കൂടെ നിന്ന എല്ലാവര്ക്കും നന്ദി
إرسال تعليق