ആറളം വന്യജീവി സങ്കേതത്തിന്‍റെ ജനവാസ കേന്ദ്രം ഉള്‍പ്പെടുന്ന തെക്കേ അതിര്‍ത്തിയില്‍ 50 മീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ച് വനം വന്യജീവി വകുപ്പ് സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം പിന്‍വലിച്ച് സീറോ പോയിന്‍റ് ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, വനംമന്ത്രി എന്നിവര്‍ക്ക് എംഎല്‍എ കത്തയച്ചു. ജനവാസ കേന്ദ്രം ഉള്‍പ്പെടുന്ന തെക്കേ അതിര്‍ത്തിയില്‍ 50 മീറ്റര്‍ ദൂരം ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 19.07.21 ല്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗ തീരുമാനത്തിന് വിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നുളള കേരളത്തിന്‍റെ പൊതുതീരുമാനത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥര്‍ എകപക്ഷീയ തീരുമാനം കൊക്കൊള്ളുകയാണെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
إرسال تعليق