Join News @ Iritty Whats App Group

മോച; ബംഗാൾ ഉൾക്കടലിൽ ചുഴലിറ്റക്കാറ്റിന് സാധ്യത, അതീവ ജാഗ്രത നിർദ്ദേശം


ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം.മെയ് 9 ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടേക്കുമെന്നാണ് മുന്നറിയിച്ച്. മത്സ്യതൊഴിലാളികൾ അതീവ ജാഗ്രത പുലർത്തണമെന്ന് വകുപ്പ് അറിയിച്ചു.

ചക്രവാതചുഴി 7 ന് ഇത് ന്യുന മർദ്ദമായും 8 ഓടെ തീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കാനാണ് സാധ്യത. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഈ വർഷം രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റാണ് ഇത്. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ മോച എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. യെമൻ ആണ് മോച എന്ന പേര് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം നിലവിലെ സാഹചര്യത്തിൽ ഏതൊക്കെ സംസ്ഥാനങ്ങളെ ബാധിക്കുമെന്നതിൽ വകുപ്പ് വ്യക്തത നൽകിയിട്ടില്ല. കേരളത്തിൽ ഉൾപ്പെടെ ഇതിന്റെ സ്വാധീനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോച ആഞ്ഞടിച്ചാൽ കനത്ത മഴയ്ക്കും സാധ്യത ഉണ്ട്.

അതേസമയം മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി കഴിഞ്ഞു. ഒഡീഷയിൽ 18 തീരദേശ പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സമീപ ജില്ലകളിലെ കളക്ടമാരോടും 11 വകുപ്പുകളിലെ ഉദ്യോഗസ്ഥരോടും സജ്ജമായിരിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ സത്യബ്രത സാഹു പറഞ്ഞു.

അതേസമയം ആരും പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും നിലവിൽ മത്സ്യതൊഴിലാളുകളും കടലിൽ പോകുന്നവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ മോഹപത്ര വ്യക്തമാക്കി.

കേരളത്തിൽ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് വെള്ളിയാഴ്ട രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത 20 - 40 cm/sec വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും വകുപ്പ് വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group