Join News @ Iritty Whats App Group

​നി​യ​മ​വി​ദ്യാ​ര്‍​ഥി​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച സ​ദാ​​ചാ​ര സം​ഘം കണ്ണൂരിൽ അ​റ​സ്റ്റി​ല്‍


ക​ണ്ണൂ​ര്‍: നി​യ​മ​വി​ദ്യാ​ര്‍​ഥി​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച സ​ദാ​​ചാ​ര സം​ഘം അ​റ​സ്റ്റി​ല്‍. ക​ണ്ണൂ​ര്‍ സി​റ്റി സ്വ​ദേ​ശി ഷു​ഹൈ​ബ്, അ​ഞ്ചു​ക​ണ്ടി സ്വ​ദേ​ശി ഷ​മോ​ജ് എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

22 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​യ​മ വി​ദ്യാ​ര്‍​ഥി​യാ​യ അ​ക്ഷ​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

22ന് ​വൈ​കു​ന്നേ​രം താ​വ​ക്ക​ര​യി​ലെ ഹോ​സ്റ്റ​ലി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ക്കു​ന്ന സു​ഹൃ​ത്തി​ന് പു​സ്ത​കം കൊ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​ക്ഷ​യ്.

പു​സ്ത​കം കൊ​ടു​ത്ത് തി​രി​ച്ചു​വ​രു​മ്പോ​ള്‍ നീ ​എ​ന്തി​നാ​ണ് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ പോ​യ​ത്, എ​ന്താ​ണ് കാ​ര്യം എ​ന്ന് ചോ​ദി​ച്ച് ഷ​മോ​ജും ഷു​ഹൈ​ബും അ​ക്ഷ​യി​യെ ത​ട​ഞ്ഞ് നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും അ​ക്ഷ​യി​യെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Post a Comment

أحدث أقدم
Join Our Whats App Group