Join News @ Iritty Whats App Group

സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി; വഴിയിൽ അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം


പൂച്ചാക്കല്‍: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാര്‍ഡ് ഗ്രോത്ത് സെന്ററിന് സമീപം തൂവനാട്ട് വെളിയില്‍ ബാബു - ബുഷ്‌റ ദമ്പതികളുടെ മകന്‍ ബിസ്മല്‍ ബാബു (26) വള്ളിക്കാട്ടു കോളനിയില്‍ പ്രമോദ് - ഗീത ദമ്പതികളുടെ മകന്‍ പ്രണവ് (22) എന്നിവരാണ് മരിച്ചത്. സഹയാത്രികനായിരുന്ന കൂവക്കാട്ട് ചിറയില്‍ പ്രണവ് പ്രകാശി (23)നെ ഗുരുതരാവസ്ഥയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒന്‍പതിന് ചേര്‍ത്തല - അരൂക്കുറ്റി റൂട്ടില്‍ മാക്കേകടവ് കവലക്ക് വടക്ക് ഭാഗത്താണ് അപകടമുണ്ടായത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അരൂക്കുറ്റിയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും പള്ളിപ്പുറത്ത് നിന്നും പൂച്ചാക്കലിലേക്ക് യുവാക്കള്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ബിസ്മില്ലിനേയും പ്രണവിനേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണവ് പ്രകാശിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

യുവാക്കള്‍ക്ക് ഒപ്പം മറ്റൊരു ബൈക്കില്‍ എത്തിയ സുഹൃത്തുക്കളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം മുന്നിട്ടിറങ്ങിയത്. അനീഷ, ബിനീഷ എന്നിവരാണ് ബിസ്മല്‍ ബാബുവിന്റെ സഹോദരങ്ങള്‍. പ്രീതി, പ്രതിഭ എന്നിവരാണ് പ്രണവിന്റെ സഹോദരിമാര്‍.

Post a Comment

أحدث أقدم
Join Our Whats App Group