പേരാവൂർ: നിടുംപൊയിൽ ചുരത്തിൽ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ക്ലീനറെ തല്ലിക്കൊന്നു. കൊല്ലം സ്വദേശി സിദ്ധിക്കാണ് ഡ്രൈവർ നിഷാദിന്റെ മർദ്ദനമേറ്റു മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. പ്രതി നിഷാദ് കണ്ണവം പോലീസിൽ ഹാജരായി. വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആന്ധ്രയിൽ നിന്നും സിമൻറ് കയറ്റി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിൽ ഉണ്ടായിരുന്നവരാണ് വാക് തർക്കത്തിൽ ഏർപ്പെട്ടത്. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
നിടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തല്ലിക്കൊന്നുനിടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തല്ലിക്കൊന്നു
News@Iritty
0
إرسال تعليق