Join News @ Iritty Whats App Group

ഗൃഹനാഥന്റെ കാല്‍ തല്ലിയൊടിക്കാന്‍ നാലാം ഭര്‍ത്താവ് മുഖേന ക്വട്ടേഷന്‍: അമ്മയും മകളും ഒളിവില്‍


തൊടുപുഴ: രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതികളായ അമ്മയും മകളും ഒളിവില്‍. തൊടുപുഴ ഇഞ്ചിയാനി സ്വദേശികളായ മില്‍ക്ക, മകള്‍ അനീറ്റ എന്നിവരാണ് ഒരാഴ്ചയിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നത്.ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരുടെ അയല്‍വാസിയും ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനാണ് (44) ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ 26നായിരുന്നു സംഭവം. വീടിനു സമീപമുള്ള ഇടറോഡില്‍ കൂടി നടന്നു വരികയായിരുന്ന ഓമനക്കുട്ടനെ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പിക്കുകയും ചെയ്തു. ഓമനക്കുട്ടന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും തട്ടിയെടുത്താണ് പ്രതികള്‍ കടന്നത്. പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.സംഭവത്തില്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളും പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ചേരാനല്ലൂര്‍ അമ്പലക്കടവ് ചൂരപ്പറമ്പില്‍ സന്ദീപ് (27), വാരാപ്പുഴ മുട്ടിനകം ചുളളിപറമ്പില്‍ ശ്രീജിത്ത് (25) എന്നിവരെ ചേരാനല്ലൂര്‍ പോലീസിന്റെ സഹായത്തോടെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്നുളള അന്വേഷണത്തില്‍ ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇവരുടെ അയല്‍വാസിയായ മില്‍ക്കയും മകള്‍ അനീറ്റയുമാണെന്നാണ് കണ്ടെത്തി. അയല്‍വാസികളായ മില്‍ക്കയും ഓമനക്കുട്ടനുമായി നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. അനീറ്റയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ നിന്നു ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചു. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുവരും ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു വരികയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group