ഇരിട്ടി: ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിന് സമിപം സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വടകര ചോറോട് സ്വദേശി ഫൈസലാ(47)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം. ഉളിയിലെ ഭാര്യവീട്ടിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകവേയാണ് ഫൈസൽ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന സൈക്കിളിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സ്കൂട്ടർ റോഡരികിലെ കാറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷാനിദ്(38), സൈക്കിൾ യാത്രക്കാരനായ വിദ്യാർഥി ഇന്ദ്രജിത്ത് (14) എന്നിവർക്കും പരിക്കേറ്റു.
വടകര ചോറോട് ഹുസൈൻ ചാപ്പയിൽ - അസ്മ ദമ്പതികളുടെ മകനാണ് ഫൈസൽ. ഉളിയിൽ പാച്ചിലാളത്തെ റാബിയ മൻസിലിൽ സഫീറയാണ് ഭാര്യ. മക്കൾ: ഷബ്ന, അൽ ഫത്താഹ്. മൃതദേഹം കണ്ണൂർ സ്വകാര്യ ശുപത്രിയിൽ.
إرسال تعليق