കാസര്‍ഗോട്: കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ മേക്കപ്പ് ആർടിസ്റ്റായ യുവതിയെ കാമുകൻ വെട്ടിക്കൊന്നു. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് പുതിയകോട്ട സപ്തഗിരി ലോഡ്‌ജ് മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കുറ്റം ഏറ്റെടുത്ത് ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം.
കാസർഗോഡ് യുവതിയെ കാമുകന്‍ ലോഡ്ജ് മുറിയില്‍ വെട്ടിക്കൊന്നു
News@Iritty
0
إرسال تعليق